Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam Police FIR

ആ​സാം പോ​ലീ​സ് എ​ഫ്ഐ​ആ​ർ: പ​വ​ൻ ഖേ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച​തി​ന് ആ​സാം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ​വ​ക്താ​വ് പ​വ​ൻ ഖേ​ര ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി പി​ന്നീ​ട് വി​ധി പ​റ​യും.

പ​വ​ൻ ഖേ​ര​യു​ടെ​യും ആ​സാം പോ​ലീ​സി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തി​യ വാ​ദ​മു​ഖ​ങ്ങ​ൾ അ​വ​സാ​നി​ച്ച​ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ലെ വി​ധി കോ​ട​തി റി​സ​ർ​വ് ചെ​യ്ത​ത്.

വാ​ദ​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ എ​ഐ​സി​സി​യു​ടെ മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ​കൂ​ടി​യാ​യ പ​വ​ൻ ഖേ​ര​യ്ക്ക് അ​റ​സ്റ്റി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ണോ ഖേ​ര​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യാ​ൻ ആ​സാം പോ​ലീ​സി​ന് അ​നു​വാ​ദം ന​ൽ​ക​ണോ​യെ​ന്ന​ത് കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്പോ​ൾ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ടും.

ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​യു​ടെ ഭാ​ര്യ​യാ​യ റി​ങ്കി ഭൂ​യാ​ൻ ശ​ർ​മ ഒ​ന്നി​ല​ധി​കം വി​ദേ​ശ പാ​സ്പോ​ർ​ട്ടു​ക​ളും അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത സ്വ​ത്തു​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​വ​ൻ ഖേ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ച​തോ​ടെ​യാ​ണു വി​വാ​ദ​മു​ണ്ടാ​യ​ത്.

ഇ​തി​നെ​തി​രേ റി​ങ്കി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ആ​സാം പോ​ലീ​സ് ഖേ​ര​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ കേ​സ് രാഷ്‌ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന് പ​വ​ൻ ഖേ​ര​യ്ക്കു​വേ​ണ്ടി സു​പ്രീംകോ​ട​തി​യി​ൽ ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി വാ​ദി​ച്ചു.

ആ​സാം മു​ഖ്യ​മ​ന്ത്രി മു​ൻ അ​വ​സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ചി​ല പ്ര​സ്താ​വ​ന​ക​ളെ​പ്പ​റ്റി സൂ​ചി​പ്പി​ച്ച അ​ഭി​ഷേ​ക് മ​നു സിം​ഗ്വി, പ​വ​ൻ ഖേ​ര ത​ന്‍റെ ശേ​ഷി​ക്കു​ന്ന ജീ​വി​തം ത​ട​വ​റ​യി​ൽ ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഹി​മ​ന്ത ന​ട​ത്തി​യ ഭീ​ഷ​ണി​യും പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ മു​ന്പാ​കെ വാ​ദ​മാ​യി ഉ​യ​ർ​ത്തി.

അ​പ​കീ​ർ​ത്തി കേ​സ് മാ​ത്ര​മേ നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ​വെ​ന്നും വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന വ​കു​പ്പു​ക​ള​ട​ക്കം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും മ​നു സിം​ഗ്വി വ്യക്തമാക്കി. വാ​ദ​മു​ഖ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു.

 

 

 

Latest News

Corehub Up